ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

കാളൻ



_ഓണ സദ്യ ആയാൽ കാളൻ ഒരു പ്രധാന വിഭവം ആണ്._
_പുളിശ്ശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. നല്ല കട്ടിയുള്ള ഈ കറിക്ക് നല്ല പുളിയാണ് രുചി. ഒരുനല്ല കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്. ഏത്തക്ക (നേന്ത്രക്ക), ചേന എന്നിവയാണ് ഈ കറിയിലെ പച്ചക്കറികൾ (ചിലർ ചേമ്പും ഉപയോഗിക്കും). നാളികേരം പച്ചക്ക് അരച്ചതും തൈരും ആണ് ഇതിലെ പ്രധാനപ്പെട്ട മറ്റ് ചേരുവകൾ._
_കാളൻ കുറുക്കുകാളനായും ഒഴിച്ചുകാളനായും വക്കാം. കുറുക്കു കാളനാണെങ്കിൽ മോര് നന്നായി വറ്റിക്കണം - സ്പൂൺ കൊണ്ടോ ചട്ടുകം കൊണ്ടോ എടുത്താൽ ഒഴുകി താഴെ വീഴാത്ത അവസ്ഥയാണ് ഉത്തമം. ഒഴിച്ചുകാളന് മോര് അധികം വറ്റണമെന്നില്ല._
_വെള്ളം ചേർക്കാതെ അരക്കുകയും വെള്ളം പിന്നെ ചേർക്കാതിരിക്കുകയുമാണെങ്കിൽ ദിവസങ്ങളോളം ഇവ കേടുകൂടാതിരിക്കും._

__________________________________

_*ചേരുവകൾ*_

__________________________________

_നേന്ത്രക്കായ - 2 എണ്ണം_

_ചേന - 150 ഗ്രാം_

_മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ_ 

:പച്ചമുളക് - 4 എണ്ണം_

_തേങ്ങ ചിരവിയത് - ഒരു മുറി_
 
_ജീരകം - 1/2 ടീസ്പൂൺ_

_കുരുമുളകുപൊടി - 1 ടീസ്പൂൺ_

:തൈര് - 1 കപ്പ്_

_ഉപ്പ് - പാകത്തിന്_

_പഞ്ചസാര - 1ടീസ്പൂൺ_

_വെള്ളം - ആവശ്യത്തിന്_

_വേപ്പില - 2 കതിർ_

_കടുക്, ഉലുവ, വറ്റൽ മുളക് - താളിക്കാൻ ആവശ്യത്തിന്_

--------------------------------------------------------

_*പാകം ചെയ്യുന്ന വിധം*_

--------------------------------------------–---------

_കായയും ചേനയും ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക._

_അതിലേക്ക് തേങ്ങ ചിരവിയതും ജീരകം, പച്ചമുളക്, കുരുമുളകുപൊടി എന്നിവയും കൂടി നന്നായി കുഴമ്പു രൂപത്തിൽ അരച്ച് ചേർക്കുക._

_തിളക്കുമ്പോൾ തൈരും കൂടി ചേർത്ത് നന്നായി വറ്റിച്ചെടുക്കുക.പഞ്ചസാര നിർബന്ധമില്ല ഇഷ്ടമുള്ളവർ ചേർത്താൽ മതി. ഉപ്പോ പുളിയോ മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിൽ പഞ്ചസാര കൂടി ചേർക്കുന്നതാണ് നല്ലത്._

_ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും മുളകും ഉലുവയുംവേപ്പിലയും കൂടി വറുത്തിടാം._

_സദ്യ സ്പെഷ്യൽ കാളൻ റെഡി._



Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.