ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Fwd:



---------- Forwarded message ---------
From: a v anil kumar <anilavdbi@gmail.com>
Date: Tue, 13 Sept 2022 at 13:35
Subject:
To: Suresh Abhay <sureshabhay@gmail.com>


വീണ്ടും പൂത്തുലഞ്ഞ
പവിഴമല്ലിപോൽ
(ഇടവേളയ്ക്കുശേഷമാണ്‌ മലയാളികളുടെ ഇഷ്ട താരങ്ങളായ മോഹൻലാലും ശ്രീനിവാസനും (ദാസനും വിജയനും) 2022 ആഗസ്‌തിൽ താരസംഘടനയായ അമ്മയുടെ മഴവിൽ എന്റർടൈൻമെന്റ് അവാർഡ്‌ പരിപാടിയിൽ കണ്ടുമുട്ടുന്നത്‌.  അസുഖ ബാധിതനായശേഷം ആരോഗ്യം വീണ്ടെടുത്ത് വേദിയിലെത്തിയ പ്രിയ സുഹൃത്തിനെ സ്നേഹചുംബനം നൽകിയാണ് ലാൽ സ്വീകരിച്ചത്. ശ്രീനിയെ ചേർത്തുപിടിച്ച് കവിളിൽ മുത്തം നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആ ദൃശ്യത്തിനുപിന്നിലെ വൈകാരിക പ്രകടനത്തെപ്പറ്റി, ഒരു ചാനൽ അഭിമുഖത്തിൽ പറയുന്നുണ്ട്‌, മോഹൻലാൽ...)
 ''ശ്രീനിവാസനെ അങ്ങനെ കണ്ടപ്പോൾ സങ്കടമായി.  തനിക്ക് അതല്ലാതെ മറ്റൊന്നും ചെയ്യാൻ തോന്നിയില്ല. ഒരുപാട് കാലത്തിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയല്ല, അന്ന്‌ കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒട്ടേറെ ചിന്തകള്‍ കടന്നുപോയി. ഞങ്ങള്‍ ചെയ്ത സിനിമകളും, അങ്ങനെയുള്ള കാര്യങ്ങളുമൊക്കെ. അപ്പോൾ അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല. അത്രയും സങ്കടമായിപ്പോയി. ശ്രീനിവാസൻ വരുമെന്നും അങ്ങനെ സംഭവിക്കുമെന്നൊന്നും കരുതിയില്ല. പെട്ടെന്ന് ഉണ്ടാകുന്ന, നമ്മൾ അറിയാതെ സംഭവിക്കുന്ന രസതന്ത്രമാണത്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് സഞ്ചരിക്കുകയുണ്ടായി. അതുകഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും  വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോള്‍ വൈകാരികമായിപ്പോയി, അതാണ് സംഭവം. അദ്ദേഹം അവിടെ വന്നു വെന്നതുതന്നെ വലിയ കാര്യമാണ്. ശ്രീനിവാസന്റെ മനസിലെ നന്മ കൂടിയുണ്ട്. അദ്ദേഹം പ്രവർത്തിച്ച മേഖലയിൽ ഇങ്ങനെയൊരു കാര്യം നടക്കുമ്പോള്‍ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുകയെന്നത് വലിയ കാര്യമാണ്. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും നമുക്ക് കേള്‍ക്കാനാകും.''
പരിപാടിയിൽ അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍ പുരസ്‌കാരം നൽകി ശ്രീനിവാസനെ ആദരിക്കുകയുണ്ടായി. മോഹൻലാലും സത്യന്‍ അന്തിക്കാടും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്. വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന് അദ്ദേഹത്തിന്‌ മോഹൻലാല്‍ നന്ദി പറയുന്നുണ്ട്‌. ഇതിന്‌ സ്വതസിദ്ധ ശൈലിയില്‍ രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നുവെന്ന് ശ്രീനിവാസന്റെ  മറുപടിയുമുണ്ടായി. നീണ്ട കാലത്തിന് ശേഷം മോഹൻലാലിനെയും ശ്രീനിവാസനെയും ഒരുവേദിയില്‍ കണ്ടതിന്റെ സന്തോഷം സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പങ്കുവച്ചിരുന്നു. പവിഴമല്ലി വീണ്ടും പുത്തുലയും എന്നാണ് വേദിയിലുണ്ടായ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.