ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

sreeni

ഞാൻ സംവിധായകനാവാൻ കാരണം
ലാൽ ജോസ്‌  
സംവിധായകൻ കമലിന്റെ അസിസ്റ്റന്റായാണ്‌ ഞാൻ സിനിമയിൽ എത്തുന്നത്. പിന്നീട്‌ അസോസിയേറ്റായും വർഷങ്ങളോളം അദ്ദേഹത്തിന്റെകൂടെ  പ്രവർത്തിച്ചു. 'ഒരു മറവത്തൂർ കനവി' ലൂടെ സ്വതന്ത്ര സംവിധായകനായത്, 1998 ൽ. അതിന്‌ നിമിത്തമായതാകട്ടെ ശ്രീനിവാസന്റെ വാക്കും. മറവത്തൂർ കനവിന്റെ തിരക്കഥകൃത്ത് അദ്ദേഹമായിരുന്നു. ആ എഴുത്താണ് അതിന്റെ വിജയത്തിന് കാരണം. രണ്ടു വർഷമാണ് ഞങ്ങൾ അതിന്റെ രചനയ്‌ക്കായി ചെലവഴിച്ചത്. അദ്ദേഹത്തിനൊപ്പം ഏറെ യാത്ര ചെയ്തു. ലൊക്കേഷനുകളിൽ പോയി.
ശ്രീനിവാസൻ നൽകിയ ആ വാക്കാണ് ഞാൻ സംവിധായകനാവാൻ കാരണം. അസിസ്റ്റന്റ് ഡയറക്ടറായി അവസാനഘട്ടത്തിൽ വിവാഹം കഴിഞ്ഞു. ആ സമയത്ത് കമലിന് ഒരു വർഷം ഉള്ളത് രണ്ടു സിനിമയായിരിക്കും. അന്ന് എന്റെ വാർഷിക വരുമാനം 6000‐7000 രൂപ. അന്ന്‌ രക്ഷപ്പെട്ടത് ഭാര്യക്ക് ജോലി ഉള്ളതിനാൽ. വിവാഹ ശേഷം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കാൻ തുടങ്ങി. അത് എനിക്ക് കൂടുതൽ മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കിത്തന്നു. ആ സമയത്താണ് വധു ഡോക്ടറാണ് സിനിമയുടെ നിർമാതാവ്‌ അലക്സ് അവരുടെ അടുത്ത സിനിമ സംവിധാനം ചെയ്യാമോ എന്ന് തിരക്കുന്നത്.  മോഹിപ്പിക്കുന്ന ചോദ്യം. ഞാൻ ബുദ്ധിപൂർവം മാറിപ്പോകാനാണ്‌ ശ്രമിച്ചത്. കാരണം അപ്പോൾ കാര്യങ്ങൾ ഒന്ന് ശരിയായി വരികയായിരുന്നു. സിനിമ ചെയ്ത് പരാജയപ്പെട്ടാൽ ആരും അസോസിയേറ്റായി വിളിക്കില്ല. അലക്സിനോട് ഇല്ലെന്ന്‌  ശഠിക്കാനും പറ്റില്ല. അപ്പോൾ ഞാൻ പറഞ്ഞു. സിനിമ ചെയ്യാൻ കുഴപ്പമില്ല. ശ്രീനിവാസൻ, ലോഹിതദാസ്. അവരുടെ തിരക്കഥ വലിയ സംവിധായകർക്ക് പോലും കിട്ടില്ലെന്ന് ഉറപ്പുള്ള കാര്യം. ഇവരുടെ തിരക്കഥ ആണെങ്കിലെ ഞാൻ ഇറങ്ങൂവെന്ന് വാശിപിടിച്ചു.
അലക്സ് ശ്രീനിവാസനുമായുള്ള ബന്ധംവെച്ച് സംസാരിച്ചു. അടുത്ത സിനിമക്ക് തിരക്കഥ താരമോയെന്ന് ചോദിച്ചു. സംവിധായകൻ ആരെന്ന്‌ അറിഞ്ഞാലേ  തരൂ എന്നായി ശ്രീനിവാസൻ.  ലാൽ ജോസിനെയാണ് ഉദ്ദേശിക്കുന്നതെന്ന് മറുപടി. അപ്പോൾ ശ്രീനിവാസൻ പറഞ്ഞ വാക്കാണ് ഞാൻ സംവിധായകനാവാൻ കാരണം. അവനാണെങ്കിൽ തരാം, അവന് പറ്റും എന്നായിരുന്നു പ്രതികരണം. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന്‌ അറിയില്ല. ശ്രീനിവാസൻ അത് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തിച്ചത്,  അദ്ദേഹത്തെ  പോലൊരാൾ എനിക്ക് സംവിധായകനാകാൻ പറ്റുമെന്ന് വിശ്വസിക്കുണ്ടെങ്കിൽ അതിന്‌ കഴിയുമെന്ന്‌.  കമലിനെ കാര്യം അറിയിച്ചപ്പോൾ, നിനക്ക് പറ്റുമെന്നും  നേരത്തെ ചെയ്യേണ്ടിയിരുന്നുവെന്നും ആത്മവിശ്വാസം പകർന്നു. അദ്ദേഹത്തോടൊപ്പം ഞാൻ ഒമ്പത് വർഷം വർക്ക് ചെയ്തു. 16 സിനിമകൾ ചെയ്തു. അതിനിടെ മറ്റു സംവിധായകർക്ക് ഒപ്പവും അസിസ്റ്റന്റായി. കമൽ പറഞ്ഞു, നീ വൈകി,  ശ്രീനിയെ വിടരുത്. മറക്കുന്നതിന് മുമ്പ്‌ സ്ക്രിപ്റ്റ് ആക്കിക്കോളൂ. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.